ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയിലെ 37 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വാക്‌സിനേഷന്‍ ലഭിച്ച ഡോക്ടര്‍മാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
നേരിയ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 32 പേര്‍ ഹോം ക്വാറന്റൈനിലും അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലുമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഡല്‍ഹിയില്‍ 24 പേരാണ് മരിച്ചത്. 11,157 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.