ദിസ്പൂർ: അസമിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപേ റിസോർട്ട് രാഷ്ട്രീയം. കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിലെ ഘടകകക്ഷികളുടെ 22 സ്ഥാനാർത്ഥികളെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റി. സ്ഥാനാർത്ഥികൾ വിജയിച്ചാൽ ബിജെപി വിലയ്ക്ക് എടുക്കുമോ എന്ന ആശങ്കയെ തുടർന്നാണ് നീക്കം. കോൺഗ്രസ് ഉൾപ്പെടെ പത്തു പാർട്ടികൾ അടങ്ങുന്നതാണ് അസമിലെ മഹാസഖ്യം.
മുഖ്യമന്ത്രി സര്‍ബാനന്ദ് സോണോവാളിന്റെ ബി.ജെ.പി സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ഇക്കുവോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എ.ഐ.യു.ഡി.എഫ്, സി.പി.ഐ, സി.പി.എം, സി.പി.ഐ.(എം.എല്‍), എ.ജി.എം എന്നിവയ്‌ക്കൊപ്പം എന്‍.ഡി.എ വിട്ട് വന്ന ബി.പി.എഫ് എന്നിവയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിലുള്ളത്.ബി.ജെ.പിക്കൊപ്പം യു.പി.പി.എല്‍, എ.ജി.പി കക്ഷികളുണ്ട്.
മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.