ലണ്ടൻ :എലിസബത്ത് രാഞ്ജിയുടെ ഭർത്താവും എഡിൻബെറോ പ്രഭവുമായ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു .99 വയസ്സായിരുന്നു .ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചതെന്ന് രാജകുടുംബം വാർത്താകുറിപ്പിൽ അറിയിച്ചു.
ഏതാനും ദിവസങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിൽ ആയിരുന്നു .കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത് .അദ്ദേഹത്തോടുള്ള ആദരസൂചകമായി ബ്രിട്ടീഷ് പതാക പാതി താഴ്ത്തി കെട്ടി .