ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 3,986 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 9,11,110 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേര് മരിച്ചു. ഇതോടെ മരണസംഖ്യ 12,821 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 27,743 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.