കന്നഡ നടി പ്രതിമ ദേവി അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. ബാല്യകാലത്ത് വെള്ളിത്തിരയിലെത്തിയ നടി 1947 ലാണ് ചലച്ചിത്ര ലോകത്തേക്ക് ചുവട്‌വെച്ചത്.
കൃഷ്ണലീല ആയിരുന്നു ആദ്യ ചിത്രം. 1951 ല്‍ ജഗന്‍മോഹിനി എന്ന ചിത്രത്തിലാണ് പ്രതിമ ആദ്യമായി നായികയായത്. പിന്നീട് അറുപതോളം സിനിമകളില്‍ പ്രതിമ അഭിനയിച്ചു. 2001-02 ലെ ഡോ രാജ്കുമാര്‍ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി കര്‍ണാടക സര്‍ക്കാര്‍ പ്രതിമയെ ആദരിച്ചിരുന്നു. നടിയുടെ ആദ്യ ചിത്രമായ കൃഷ്ണലീലയുടെ നിര്‍മ്മാതാവ് ശങ്കര്‍ സിങ്ങാണ് പ്രതിമയുടെ ഭര്‍ത്താവ്.