ശ്രീനഗര്‍: പാകിസ്താനില്‍ നിന്നും രാജ്യത്തേയ്ക്ക് ആയുധങ്ങളും മയക്കുമരുന്നും കടത്തിയ ഭീകരനെ വധിച്ച് ഇന്ത്യന്‍ സുരക്ഷാ സേന. അമൃത്സറിലെ അന്താരാഷ്ട്ര ബോര്‍ഡറിലാണ് സംഭവം.
ഭീകരന് രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറി എന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരനെ കണ്ടെത്തിയത്. എന്നാല്‍ സൈന്യത്തിന് നേരെ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
അതേസമയം, സംഭവസ്ഥലത്ത് നിന്നും 22 കിലോഗ്രാം ഹെറോയിനും, 2 എകെ 47 ഉം, 4 മാഗസിനും, പാക് സിം കാര്‍ഡുള്ള ഒരു മൊബൈല്‍ ഫോണും, 210 പാകിസ്താന് രൂപയും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയിലുള്ള രണ്ട് ഭീകരരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗുര്‍ദാസ്പൂര്‍ സ്വദേശികളായ ഇവര്‍ നിലവില്‍ ബെല്‍ജിയത്തിലാണ്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.