തൃപുര: തൃപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് കുമാര്‍ ദേവിന് കോവിഡ് 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്ക് കോവിഡ് പോസിറ്റീവ് ആയെന്നും നിലവില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണെന്നും, എല്ലാവരും സുരക്ഷിതരായിരിക്കണം’ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.