ന്യൂഡൽഹി :ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷ വിധിക്കുമ്പോൾ പ്രതിയുടെ ജീവിത ചുറ്റുപാടുകൾ പരിഗണിക്കരുതെന്ന് സുപ്രീം കോടതി .പ്രതി പാവപെട്ടവനാണ് ,കുടുംബത്തിന്റെ ആശ്രമയമാണ് തുടങ്ങിയവ ഒന്നും പരിഗണിക്കില്ല .
പ്രതി ഇത്തരം സാഹചര്യങ്ങൾക്ക് ഒപ്പം പൊതുജനതാല്പര്യം സമൂഹത്തിന് ഉണ്ടാകുന്ന പ്രത്യാഘാതം കൂടി പരിഗണിച്ചാകും പരമാവധി ശിക്ഷ നൽകേണ്ടതെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി .
ഒരു കിലോ ഹീറോയിന് കൈവശം വച്ച പഞ്ചാബ് സ്വദേശിയെ സ്പെഷ്യൽ കോടതി ശിക്ഷിച്ച നടപടിക്ക് എതിരായ അപ്പീൽ ഹർജി പരിഗണിക്കുക ആയിരുന്നു സുപ്രീംകോടതി .