ചെന്നൈ: കോവിഡ് പോസിറ്റീവ് ആയ ഡിഎംകെ എംപി കനിമൊഴി പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു. വീട്ടില്‍ സ്വയംനിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന എംപി ആംബുലന്‍സിലാണ് എത്തിയത്.
സൗത്ത് ചെന്നൈയിലെ മൈലാപുരിലായിരുന്നു കനിമൊഴി വോട്ട് രേഖപ്പെടുത്തിയത്. ഈ മാസം ആദ്യം കോവിഡ് സ്ഥിരീകരിച്ച കനിമൊഴി ചെന്നൈയില്‍ ചികിത്സയിലായിരുന്നു.
കോവിഡ് രോഗികള്‍ക്ക് നിശ്ചയിച്ച വൈകുന്നേരം ആറിനും ഏഴിനും ഇടയിലുള്ള സമയത്തായിരുന്നു ഡിഎംകെ സ്ഥാപക നേതാവിന്റെ മകള്‍ കൂടിയായ കനിമൊഴി വോട്ട് ചെയ്തു മടങ്ങിയത്. കനിമൊഴി എത്തിയ ആംബുലന്‍സ് ഡ്രൈവര്‍ പോളിംഗ് ബൂത്തിലെ ജീവനക്കാര്‍ റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ എല്ലാവരും പിപിഇ കിറ്റ് ധരിച്ചിരുന്നു.
















