ഹോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രം ‘ദ ഇന്റേണ്‍’ ബോളിവുഡിലേക്ക്. സൂപ്പര്‍താരം അമിതാഭ് ബച്ചനും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദീപികയും അമിതാഭ് ബച്ചനുമുള്ള പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. അമിതാഭ് ബച്ചന്‍ തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
അമിത് രവിന്ദ്രനാഥ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രം റിട്ടയറായ 70 കാരന്‍ സീനിയര്‍ ഇന്റേണായി ജോലിക്ക് കയറുമ്പോള്‍ നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. അന്തരിച്ച നടന്‍ ഋഷി കപൂര്‍ അഭിനയിക്കാനിരുന്ന കഥാപാത്രമായിരുന്നു ഇത്. അടുത്ത വര്‍ഷം റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2015 ല്‍ റിലീസ് ചെയ്ത സിനിമ നാന്‍സി മെയേഴ്‌സാണ് സംവിധാനം ചെയ്തത്. റോബര്‍ട്ട് ഡി നെയ്‌റോ അവതരിപ്പിച്ച റോളിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. അന്നെ ഹത് വെ ആയിരുന്നു ചിത്രത്തില്‍ നായിക.