തമിഴ്നാടും വോട്ടെടുപ്പ് ചൂടിലാണ്. നടൻ വിജയ് ചെന്നൈയിൽ വോട്ട് രേഖപെടുത്താൻ എത്തിയതാണ് ഇപ്പോൾ ചർച്ച. ഏറെ ദൂരം സൈക്കിൾ ചവിട്ടി എത്തിയാണ് താരം വോട്ടു രേഖപെടുത്തിയത്. കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ വില വര്ധനവിനെതിരെയുള്ള പ്രതിഷേധമായിട്ട് കൂടിയാണ് വിജയ സൈക്കിളിൽ എത്തിയത്.
ഓരോ സാധാരണകാരനെയും ബാധിക്കാവുന്ന ഈ പ്രശനം തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കണം എന്ന സൂചന കൂടിയാണ് താരത്തിന്റെ സൈക്കിൾ സവാരി. നീലാങ്കരിയിലെ വേൽസ് യൂണിവേഴ്‌സിറ്റി ബുത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. വിജയിയുടെ സൈക്കിളിനെ നിരവധി ആരാധകരാണ് ആരവങ്ങളോടെ പിന്തുടർന്നത് .