ന്യൂഡല്‍ഹി: തമിഴ്നാട്, പുതുച്ചേരി, അസം അവസാന ഘട്ടം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ. തമിഴ്നാട്ടിലെ 234 അസംബ്ലി സീറ്റുകളിലേക്ക് 3998 സ്ഥാനാര്‍ഥികളും പുതുച്ചേരിയിലെ 30 അംഗ സീറ്റിലേക്ക് 324 സ്ഥാനാര്‍ഥികളുമാണ് നാളെ ജനവിധി തേടുന്നത്.രണ്ട് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.
അസമിലെ മൂന്നാം ഘട്ടത്തില്‍ 40 നിയോജക മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 337 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ട വേട്ടെടുപ്പില്‍ ജനവിധി തേടുന്നത്. 31 നിയോജക മണ്ഡലങ്ങളിലേക്കാണ് പശ്ചിമ ബംഗാളിലെ മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് ജില്ലകളിലായി 78.5 ലക്ഷം വോട്ടര്‍മാരും 205 സ്ഥാനാര്‍ഥികളുമാണുള്ളത്.