ന്യൂ ഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുക.
രോഗവ്യാപനം തടയാനുള്ള നടപടികളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും. അതോടൊപ്പം രാജ്യത്ത് പ്രതിരോധ വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗത്തില്‍ അഭിപ്രായം തേടും. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയവും ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. നാളെ ചേരുന്ന ഉന്നതതലയോഗത്തില്‍ വൈറസ് ബാധ രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാരും പങ്കെടുക്കും.