കൊല്‍ക്കത്ത: മമത ബാനര്‍ജിക്കെതിരെ ഇലക്ഷന്‍ കമ്മീഷനില്‍ പരാതിപ്പെട്ട് ബിജെപി. മാതൃക പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ബിജെപിയുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ പണം വാങ്ങിയിട്ടാണെന്ന് മമത ആരോപിച്ചുവെന്നു പരാതിയില്‍ പറയുന്നു.
കുല്‍പി ഗ്രാമത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലാണ് മമത ഇപ്രകാരം പറഞ്ഞതെന്നും ബിജെപി വ്യക്തമാക്കി. അതേസമയം, ബംഗാളിലെ ജനങ്ങള്‍ ആത്മാഭിമാനമുള്ളവരാണെന്നും ഇത്തരത്തിലുള്ള പ്രസ്ഥാവനയിലൂടെ നിങ്ങള്‍ അവരെ അപമാനിക്കുകയാണ് ചെയ്തതെന്നും താരകേശ്വറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മമതയ്ക്ക് മറുപടിയായി പറഞ്ഞു.