നടൻ അക്ഷയ കുമാറിന് പിന്നാലെ രാമസേതു എന്ന ചിത്രത്തിലെ 45 അണിയറ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു .മുംബൈയിൽ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത് .
100 -അധികം പേർക്ക് നടത്തിയ പരിശോധനയിൽ 45 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതോടെ സിനിമയുടെ ചിത്രീകരണം നിർത്തി വച്ചു .രോഗികളിൽ ഏറെ പേരും ജൂനിയർ ആർട്ടിസ്റ്റുകളാണ് .എല്ലാവരും ഇപ്പോൾ ക്വാറന്റീനിലാണ്.എല്ലാവര്ക്കും ചികിത്സ സൗകര്യം ഏർപെടുത്തിയിട്ടുണ്ട് .