മുംബൈ: മദ്യകമ്പനിയുടെ ലോഗോയുള്ള ജേഴ്സി അണിയില്ലെന്ന് മൊയിന്‍ അലി. മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ് ഇത്തരത്തിലുള്ള ജേഴസി അണിയാന്‍ സാധിക്കില്ലെന്ന് മൊയിന്‍ അലി അറിയിച്ചത്.
അതേസമയം, മൊയിന്‍ അലിയുടെ ആവശ്യം ചെന്നൈ സൂപ്പര്‍ കിങ്സ് അംഗീകരിച്ചു. ഇതോടെ ജേഴ്സിയിലുള്ള എസ്എന്‍ജെ10000 എന്ന ലോഗോയാണ് നീക്കം ചെയ്യുക. ഈ സീസണില്‍ ഏഴ് കോടി രൂപയ്ക്കാണ് മൊയിന്‍ അലിയെ ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്. എന്നാല്‍ 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് മൊയിന്‍ അലി കളിച്ചിരുന്നത്. അതേസമയം, 19 ഐപിഎല്‍ മത്സരങ്ങളാണ് ഇതുവരെ അദ്ദേഹം കളിച്ചത്. കൂടാതെ 309 റണ്‍സും 10 വിക്കറ്റും നേടിയിട്ടുണ്ട്.