ഈസ്റ്റര്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് യുവ നടന്‍ നിവിന്‍ പോളി. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് താരം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ട്ടപ്പെടുന്ന ചിത്രം റൊമാന്റിക് കോമഡിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പോസ്റ്ററും പ്രേക്ഷകര്‍ക്കായി നടന്‍ പങ്കുവെച്ചിട്ടുണ്ട്. പ്രദീഷ് എം വര്‍മ്മയാണ് ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്. എഡിറ്റിംഗ് അര്‍ജു ബെന്‍. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്റ്റര്‍). സൗണ്ട് മിക്‌സ് വിഷ്ണു ഗോവിന്ദ്.