കൊൽക്കത്ത :ഇന്ത്യൻ ടീമിൽ നിലവിൽ തന്റെ പ്രിയ താരം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യൻ മുൻ നായകനും ബി സി സി ഐ പ്രെസിഡന്റുമായ സൗരവ് ഗാംഗുലി .ഏറ്റവും ആസ്വാദ്യകരം ഋഷഭ പന്തിന്റെ ബാറ്റിങ്ങാണ് എന്ന് അദ്ദേഹം പറഞ്ഞു .നിരവധി മികച്ച കളിക്കാർ ടീമിലുണ്ട് .
ബി സി സി ഐ പ്രസിഡന്റ് ആയി നിൽകുമ്പോൾ അവരുടെ ഒരാളുടെ പേര് പറയുന്നത് ശരിയല്ല .അതിനാൽ എല്ലാവരും പ്രിയപെട്ടവരാണ് .വിരാട് .രോഹിത് ശർമ്മ തുടങ്ങിയവരുടെ ബാറ്റിങ് താൻ ആസ്വദിക്കുന്നു .എന്നാൽ ഋഷഭ പന്തിന്റെ ബാറ്റിംഗ് കാണാൻ ആണ് താല്പര്യം .