മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,447 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഇന്ന് 277 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 55,656 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,821 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ 4,01,172 പേരാണ് ചികിത്സയില്‍. 24,95,315 പേര്‍ക്കാണ് ആകെ രോഗ മുക്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയില്‍ മാത്രം 9,090 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5,322 പേര്‍ക്കാണ് രോഗ മുക്തി. 27 പേര്‍ മരിച്ചു. നിലവില്‍ മുംബൈ നഗരത്തില്‍ മാത്രം 62,187 ആക്ടീവ് കേസുകള്‍. 3,66,365 പേര്‍ക്കാണ് മുംബൈയില്‍ രോഗ മുക്തി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.