ചെന്നൈ: ഡിഎംകെ എംപി കനിമൊഴി കരുണാനിധിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവര്‍ നിരീക്ഷണത്തിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കനിമൊഴി സജീവമായിരുന്നു.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 89,129 പേര്‍ക്കാണ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന് പ്രതി ദിന കണക്കാണിത്. അതിനിടെ 44,202 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 714 പേര്‍ മരിച്ചു.