മാലിന്യം വലിച്ചെറിയാൻ പൊതുവെ നമ്മൾ മിടുക്കരാണ് .എന്നാൽ ചിതറിക്കിടക്കുന്ന മാലിന്യം കൊത്തിയെടുത്തു വേസ്റ്റ്ബിന്നിൽ നിക്ഷേപിച്ച് ഇപ്പോൾ താരമാകുകയാണ് ഒരു കാക്ക .ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പങ്ക് വച്ച് വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറൽ ആകുന്നത് .
നിലത്ത് കിടക്കുന്ന പേപ്പർ കഷ്ണങ്ങൾ കൊത്തിയെടുത്ത ബിന്നിൽ നിക്ഷേപിക്കുകയാണ് കാക്ക .മനുഷ്യർക്ക് നാണമില്ലാതെ ആയതാണെന്ന് കാക്കയ്ക്ക് അറിയാം എന്ന ടാഗോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .