മുംബൈ: കോവിഡ് വ്യാപനം നിലനില്‍ക്കുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് തള്ളാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വരും ദിവസങ്ങളില്‍, പ്രതിദിനം 2.5 ലക്ഷം ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്താന്‍ ലക്ഷ്യമിടുന്നതായും ഉദ്ധവ് താക്കറെ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോവിഡിന്റെ രണ്ടാം തരംഗം ആദ്യത്തെതിനെക്കാള്‍ കഠിനമാണ്. പൂര്‍ണ ലോക്ക് ഡൗണിന് മുന്‍പായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താനുളള ശ്രമം വിദഗ്ധരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹചടങ്ങുകളിലും പൊതു ഇടങ്ങളിലും നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും ആള്‍ക്കുട്ടത്തിന് ഒരു കുറവുമില്ല. ജനുവരി മാസത്തില്‍ 350 രോഗികളാണ് ഉണ്ടായിരുന്നെതെങ്കില്‍ അത് പ്രതിദിനം 8,500 ആയി ഉയര്‍ന്നു. അതിനനുസരിച്ച് ആരോ?ഗ്യപ്രവര്‍ത്തകരുടെ കുറവുണ്ടെന്നും താക്കറെ പറഞ്ഞു.