ബാംഗ്ലൂർ ;മാനദണ്ഡങ്ങൾ ലംഖിച്ച് മന്ത്രിക്കും ഭാര്യയ്ക്കും കോവിഡ് വാക്‌സിൻ നൽകിയ ആരോഗ്യവകുപ്പ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു .
കർണാടക കൃഷിമന്ത്രി ബി സി പാട്ടീലിനും ഭാര്യക്കുമാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വാക്‌സിൻ നൽകിയത് .മാർച്ച് 26 -നാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത് .
പരിശീലനവും നിർദേശവും നൽകിയിട്ടും വീട്ടിലെത്തി വാക്‌സിൻ നൽകുക ആയിരുന്നു .അന്വേഷണം പൂർത്തിയാകുനത് വരെ ജോലി സ്ഥലത്ത് നിന്നും പുറത്ത് പോകരുതെന്നും നിർദേശമുണ്ട് .