ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജിയുടെ ട്രൈലെർ പുറത്ത് .ഫഹദ് ഫാസിലിനൊപ്പം ബാബുരാജാണ് പ്രധാന വേഷത്തിലെത്തുന്നത് .ചിത്രത്തിൽ ഷമ്മി തിലകൻ ,ഉണ്ണിമായ പ്രസാദ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു .
ഷേക്‌സ്സ്പിയറുടെ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിരിക്കുന്ന ചിത്രമൊരു ക്രൈം ഡ്രാമയാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം ഫഹദ്-ദിലീഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത് .ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയുന്നത് .