ചെന്നൈ: ഡിഎംകെ നേതാവ് എ രാജയ്‌ക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് രാജയ്ക്ക് വിലക്കേര്‍പ്പെടുത്തി. 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്.
പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതേ തുടര്‍ന്ന് ഡിഎംകെയ്ക്കായി പ്രചാരണം നടത്തുന്ന പ്രമുഖ നേതാക്കളുടെ പട്ടികയില്‍ നിന്നും രാജയുടെ പേര് കമ്മീഷന്‍ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോശവും, സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയ്ക്കും മാതാവിനുമെതിരെ എ രാജ നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അവിഹിത ബന്ധത്തില്‍ പിറന്ന വളര്‍ച്ചയെത്താത്ത കുഞ്ഞ് എന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എടപ്പാടി പളനിസ്വാമിക്കെതിരെ രാജ നടത്തിയ പരാമര്‍ശം.
സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് രാജ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്നാണ് പ്രചാരണങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.