മസ്‌കത്ത്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച അഞ്ചുപേരെ അറസ്റ്റു ചെയ്ത് റോയല്‍ ഒമാന്‍ പൊലീസ്. വൈറസ് ബാധയെ പ്രതിരോധിക്കുവാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കി.