നടൻ ബാലു വർഗീസിനും എലീന കാതറിനും കുഞ്ഞു പിറന്നു .അച്ഛനായ സന്തോഷം ബാലുവാണ് അറിയിച്ചത് .’ഇറ്സ് എ ബോയ് ‘എന്ന ഫോട്ടോ പങ്ക് വച്ചിരിക്കുകയാണ് താരം .ജനുവരിയിലാണ് ജീവിതത്തിൽ ഉണ്ടായ സന്തോഷത്തെ കുറിച്ച് താരം ആദ്യം പ്രേക്ഷകരുമായി പങ്ക് വച്ചത് .പിന്നാലെ നടന്ന ബേബി ഷവർ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു .കഴിഞ്ഞ വര്ഷം ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം .