നന്ദിഗ്രാം: നന്ദിഗ്രാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പില്‍ അക്രമങ്ങള്‍ നടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്തും സുതാര്യമായ പോളിംഗ് ഉറപ്പുവരുത്താനുമാണ് നടപടി. സെക്ഷന്‍ 144 അനുസരിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
പൂര്‍ബ്ബ മെദിനിപൂര്‍ ജില്ലയിലെ ഹാല്‍ദിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച രാത്രി 6.30 മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നതായും ഏപ്രില്‍ രണ്ട് വരെ ഇത് തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. കൂടാതെ പോളിംഗ് നടക്കുന്ന സ്ഥലങ്ങളുടെ 200 മീറ്റര്‍ പരിധിയില്‍ വോട്ടര്‍മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഒഴികെ അഞ്ചിലധികം പേര്‍ ഒരുമിച്ച് കൂടുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പോളിംഗ് ബൂത്തുകളുടെ 100 മീറ്റര്‍ പരിധിയില്‍ മൊബൈല്‍ ഫോണുകളും വയര്‍ലെസ് ഉപകരണങ്ങളും ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ബാധകമല്ല. രണ്ടാം ഘട്ടത്തില്‍ 30 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 171 സ്ഥാനാര്‍ത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.