ന്യൂഡൽഹി :കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച മൂന്ന് അംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു .ബുധനാഴ്ച്ചയാണ് റിപ്പോർട്ട് സമർപ്പിച്ചത് .കോടതിയിൽ സമർപ്പിച്ചതിനാൽ ഉള്ളടക്കം എന്താണെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല.
റിപ്പോർട്ട് തയ്യാറാക്കാൻ 86 -ഓളം കർഷക സംഘടനകളുമായി സമിതി ചർച്ച നടത്തിയിരുന്നു .വിശദമായ പരിശോധനകൾക്ക് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത് .കാർഷിക നിയമവുമായി ബന്ധപ്പെട്ട് നിരവധി തവണ കേന്ദ്ര സർക്കാരും സംഘടനകളും തമ്മിൽ ഒത്തുതീർപ്പ് ആകാതെ പിരിഞ്ഞിരുന്നു .