ജീത്തു ജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2നെ അഭിനന്ദിച്ച് ആഫ്രിക്കന്‍ ബ്ലോഗര്‍ ഫീഫി അദിന്‍ക്രാ.ലോക പ്രശസ്ത വെബ് സീരിസായ മണി ഹെയ്സ്റ്റിലെ പ്രൊഫസര്‍ എന്ന കഥാപാത്രത്തോടാണ് ദൃശ്യത്തിനെ ജോര്‍ജുകുട്ടിയെ ഫീഫി അദിന്‍ക്രാ ഉപമിച്ചിരിക്കുന്നത്.
പ്രൊഫസര്‍ എന്ന കഥാപാത്രത്തെ മറന്നുകൊള്ളാനും പ്രൊഫസറേക്കാള്‍ ജീനിയസാണ് ദൃശ്യത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടിയെന്നും ഫീഫി അദിന്‍ക്രാ ട്വീറ്റ് ചെയ്തു. ദൃശ്യം 3 വരാനായി താന്‍ കാത്തിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം 2 ഫെബ്രുവരി 19നാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.