മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 27,918 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 27,73,436 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
24 മണിക്കൂറിനിടെ 139 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 54,422 ആയി ഉയര്‍ന്നു. പുതുതായി 23,820 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 23,77,127 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,40,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 2975പേരാണ് രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ 2342 പേര്‍ക്കാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.