ചണ്ഡിഗഡ് : ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
നാല് ദിവസമായി കടുത്ത പനിയുണ്ടായിരുന്നു താരത്തിന്. ദക്ഷിണാഫ്രിക്കയുമായി നടന്ന അഞ്ചാം ഏകദിനത്തിൽ പരിക്കേറ്റ കൗർ ട്വന്‍റി-20 പരമ്പരയിൽ കളിച്ചിരുന്നില്ല. തുടർന്ന് തിങ്കളാഴ്ചയാണ് കൊറോണ പരിശോധന നടത്തിയത്.
നിലവിൽ ആരോഗ്യം തൃപ്തികരമാണെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും താരം അറിയിച്ചു. താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ഉടൻ പരിശോധന നടത്തണമെന്നും താരം പറഞ്ഞു.