മലയാള സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഭിഭാഷക ശാന്തിപ്രിയ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ് നടി. കളമശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി.ഇ. അബ്ദുള്‍ ഗഫൂറിന് വേണ്ടി വോട്ട് അഭ്യര്‍ഥിക്കുന്ന ശക്തി പ്രിയയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
നമുക്ക് എപ്പോഴും വേണ്ടത് മുഖത്ത് ചിരിയുള്ള നമുക്ക് ആക്സസ് ചെയ്യാന്‍ പേടിയില്ലാത്ത ആളെയാണ്, അല്ലേ?. അല്ലാതെ മുഖമൊക്കെ വലിച്ചുകെട്ടി, കടക്ക് പുറത്ത് എന്നൊക്കെ പറഞ്ഞ് നില്ക്കുമ്പോള് നമ്മള്‍ക്ക് അടുത്തേക്ക് പോകാന്‍ പറ്റുമോ? ഇല്ലാ… തീര്‍ച്ചയായും നമ്മള് ഓര്‍ക്കേണ്ടത് ഒന്നുമാത്രമാണ്. ഇരട്ടചങ്ക് വേണ്ട നമുക്ക്. നല്ല ഒരു ഹൃദയം മതി. ആ നല്ല ഹൃദയമുള്ള വ്യക്തിയാണ് അഡ്വ വിഇ. ഗഫൂര്‍’.-ശാന്തിപ്രിയ പറയുന്നു.
അതേസമയം, ദൃശ്യം 2 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ജോര്‍ജുകുട്ടിയുടെ വക്കീലായ അഡ്വ. രേണുക എന്ന കഥാപാത്രത്തെയാണ് ശാന്തിപ്രിയ അവതരിപ്പിച്ചത്.