നടന് കൃഷ്ണകുമാറിന്റെ ബീഫ് പരാമര്‍ശ വാര്‍ത്തകളില്‍ പ്രതികരിച്ച് മകളും നടിയുമായ അഹാന. മീമും വാര്‍ത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരല്പം മര്യാദ? പ്ളീസ് ഡാ’ എന്ന് അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൃഷ്ണകുമാറിന്റെ വിവാദമായ അഭിമുഖത്തിന്റെ വിഡിയോയും അത് വളച്ചൊടിച്ചു കൊണ്ട് വന്ന വാര്‍ത്തകളും അഹാന പോസ്റ്റ് ചെയ്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞ കാര്യം മറ്റൊന്നാണ്.
വീട്ടില്‍ പശുവളര്‍ത്തല്‍ ഉണ്ടായിരുന്നു. ഏറിയാല്‍ അഞ്ചു വയസ്സുവരെ മാത്രമേ ഒരാള്‍ അമ്മയുടെ പാല് കുടിക്കൂ. ശേഷം പശുവിന് പാല് കുടിക്കുന്നു. അതാണ് ഗോമാതാവ് എന്ന സങ്കല്പ്പത്തിന് പിന്നില്‍ എന്ന് ഒരു ചാനല്‍ അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു. ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണം പന്നിയിറച്ചി കഴിക്കാന്‍ സാധിക്കില്ല. അല്ലെങ്കില്‍ കഴിക്കാത്തതായി ഒന്നുമില്ല എന്നും കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അച്ഛനും താനും അഭിപ്രായ സ്വാതന്ത്ര്യമുള്ള രണ്ടു വ്യക്തികളാണ്. എന്നാല്‍ ഒരുപാട് നാളായി ഞാന്‍ പറയുന്നത് എന്റെ കുടുംബത്തിന്റെ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുന്നു. അച്ഛന് എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചും വ്യാഖ്യാനിക്കപ്പെടുന്നു. ശേഷം അവരെയും എന്നെയും ട്രോള്‍ ചെയ്യും- അഹാന പറയുന്നു. രാഷ്ട്രീയം മാറ്റി വച്ച്, ചെയ്യുന്ന കാര്യം ഒരു മനുഷ്യജീവിയെന്ന നിലയില്‍ നിങ്ങള്‍ സ്വയം ആത്മപരിശോധന നടത്തൂ എന്നും അഹാന ടോളര്മാരോട് പറയുന്നു. അഹാനയുടെ ഇന്‍സ്റ്റഗ്രാമിലുള്ള ‘ബീഫ് പോസ്റ്റും ഏറെ ചര്‍ച്ചയായിരുന്നു. ഇത് തന്റെ അമ്മ ഉണ്ടാക്കിയ ഭക്ഷണമല്ലെന്നും സിനിമയുടെ പ്രൊഡക്ഷന്‍ ടീമിലെ ഭക്ഷണമാണെന്നും നടി വ്യക്തമാക്കി.
2020 ഡിസംബര്‍ മാസം മൂന്നിനാണ് അഹാന ബീഫ് പോസ്റ്റ പങ്കുവെച്ചിരിക്കുന്നത്. നല്ല ഭക്ഷണം കാണുമ്പോള്‍ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാല്‍ താന്‍ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്നു അഹാന ചിത്രത്തിനൊപ്പം കുറിച്ചിരുന്നു. മീന്‍ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീന്‍ കറി ഒക്കെയാണ് സെറ്റില്‍ അഹാനയ്ക്ക് വേണ്ടി വിളമ്പിയ വിഭവങ്ങള്‍. എന്തിനാ തന്നെയിങ്ങനെ ‘നിറയെ ഭക്ഷണം തന്നു വഷളാക്കുന്നത്’ എന്നും അഹാന പ്രൊഡക്ഷന്‍ ടീമിനോട് ക്യാപ്ഷനില്‍ ചോദിച്ചിരുന്നു.