ന്യൂഡൽഹി :രാജ്യം രണ്ടാം കോവിഡ് തരംഗം നേരിടുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് ഡി ജി സി എ .മാസ്ക് ധരിക്കുന്നതിൽ അടക്കം കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത യാത്രക്കാർക്ക് എതിരെ നടപടി സ്വീകരിക്കും .
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത യാത്രക്കാർക്ക് പിഴ ചുമത്തും .വിവിധ വിമാനത്താവളങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത് .
മാസ്ക് ധരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ യാത്രക്കാർ പാലിക്കുന്നുണ്ടോ എന്ന് കൃത്യമായി അധികൃതർ പരിശോധിക്കണം .സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തണം .