പത്തനംതിട്ട ജില്ലയിലെ നിയമസഭാമണ്ഡലമാണ് കോന്നി.1996 മുതല്‍ 23 വര്‍ഷം അടൂര്‍ പ്രകാശിലൂടെ യുഡിഎഫ് കുത്തകയായിരുന്ന കോന്നി 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് പിടിച്ചടക്കിയത്. 2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ യു ജെനീഷ് കുമാർ 9053 വോട്ടിന് ആണ് അവിടെ ജയിച്ചത്. 2019 ലെ ശബരിമല വിഷയം കത്തിനിൽക്കുമ്പോൾ ആണ് കെ യു ജെനീഷ് കുമാർ ഉപതെരഞ്ഞെടുപ്പിൽ 9953 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസിലെ പി. മോഹന്‍രാജിനെ പരാജയപ്പെടുത്തിയത് എന്നതും വാസ്തവം. 3 വര്‍ഷം മുമ്പു വരെ അടൂര്‍ പ്രകാശിന് ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലമായിരുന്നു കോന്നി.
ഈ നിയമസഭാ തെരഞ്ഞെടുപ്പിലും ജനീഷ്‌കുമാര്‍ ആണ് കോന്നിക്ക് വേണ്ടി മത്സരിക്കുന്നത്. ഒന്നര വർഷം താൻ കോന്നിയിൽ ചെയ്ത വികസനത്തെ കുറിച്ചാണ് ജനീഷ്‌കുമാര്‍ ഇത്തവണ പ്രചാരണം നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫിനായിരുന്നു അവിടെ മുന്നേറ്റം. ഇടതിന്ഈ പ്രതീക്ഷകൾ തന്നെയാണ് കോന്നി നൽകുന്നത്.
കോന്നിയിലെ ഉപതെരഞ്ഞെടുപ്പ് മുതൽ അടൂർ പ്രകാശ് ഉയർത്തിക്കാട്ടിയ റോബിൻ പീറ്ററാണ് കോൺഗ്രസിനു വേണ്ടി മത്സരിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നെ മണ്ഡലത്തിൽ അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്ററുകളും കത്തുകളും ആയി വിമത ശബ്‌ദമുയർന്നിരുന്നു. ജാതി- സാമുദായിക വോട്ടു ബാങ്കുകളെ അടിസ്ഥാനമാക്കിയുള്ള ബിജെപിയുടെ പ്രചാരണവും യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മത്സരിക്കുന്ന മണ്ഡലമാണ് കോന്നി. ശബരിമല വിഷയം ഉന്നയിക്കാൻ തന്നെയാണ് ഇത്തവണയും കോന്നി കൂടി സുരേന്ദ്രൻ തെരെഞ്ഞെടുത്തത്. എങ്കിലും ബിജെപിയുടെ ഈ തന്ത്രം ഇത്തവണയെങ്കിലും ഇവിടെ ഫലിക്കുമോ എന്നതും സംശയമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് കോന്നി മണ്ഡലത്തില്‍ ലഭിച്ചത് 46,506 വോട്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കോന്നിയിൽ നേട്ടമുണ്ടാക്കാനായില്ല.
സിറ്റിങ്ങ് എംൽഎ കെ യു ജനീഷ്കുമാറും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യുഡിഎഫ് സ്ഥാനാർഥി റോബിൻ പീറ്ററും കടുത്ത പ്രചാരണത്തിൻറങ്ങിയതോടെ മണ്ഡലത്തിൽ ത്രികോണ പോരാട്ടം ശക്തമാകുകയാണ്.