ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരാക്രമണം. കൗണ്‍സിലര്‍മാരുടെ യോഗത്തിനിടെ ഭീകരര്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. സോപൂര്‍ പ്രദേശത്താണ് സംഭവം.
ബിഡിസി ചെയര്‍ പേഴ്സണ്‍ ഫരീദ ഖാന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കൗണ്‍സിലറും പോലീസ് ഉദ്യോഗസ്ഥനും മരിച്ചു. ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.