ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പ്രവേശന നടപടികള്‍ പുറത്ത് വിട്ട് കേന്ദ്രം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കും. അപേക്ഷ അയക്കാനുള്ള അവസാന തീയതി ഏപ്രില്‍ 19 ആണ്.
അതേസമയം, രണ്ടാം ക്ലാസ് മുതലുള്ള പ്രവേശനത്തിന് രജിസ്ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ എട്ടുമുതല്‍ 15 വരെയാണ്. ഓണ്‍ലൈനായിട്ടാണ് അപേക്ഷകള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് kvsonlineadmission.kvs.gov.in സന്ദര്‍ശിക്കുക. തെരഞ്ഞടുക്കപ്പെട്ട കുട്ടികളുടെ താത്കാലിക പട്ടിക ഏപ്രില്‍ 23ന് പ്രസിദ്ധീകരിക്കും. പിന്നീട് സീറ്റുകള്‍ ഒഴിവ് വന്നാല്‍ ഏപ്രില്‍ 30, മെയ് അഞ്ച് തീയതികളില്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടവരുടെ രണ്ടും മൂന്നും പട്ടിക പ്രസിദ്ധീകരിക്കും.