കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് ഉദുമ നിയമസഭാമണ്ഡലം. കാസര്‍കോട് താലൂക്കിലെ ദേലംപാടി, ചെമ്മനാട്, ബേഡഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍ എന്നീ പഞ്ചായത്തുകളും ഹോസ്ദുര്‍ഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂര്‍-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് ഉദുമ മണ്ഡലം. 1991 മുതല്‍ ഉദുമ എല്‍ഡിഎഫിനൊപ്പമാണ്.1991 മുതല്‍ രണ്ടുവട്ടം പി. രാഘവനും 2001, 2006 വര്‍ഷങ്ങളില്‍ കെ.വി. കുഞ്ഞിരാമനും 2011, 2016 വര്‍ഷങ്ങളില്‍ കെ. കുഞ്ഞിരാമനുമാണ് ഇടതിന് വേണ്ടി ജയിച്ചത്.
2016 ലെ തെരെഞ്ഞെടുപ്പിൽ ഉദുമ സംസ്ഥാനത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. കോണ്‍ഗ്രസിനു വേണ്ടി ഉദുമയിൽ മത്സരിച്ചത് കെ.സുധാകരന്‍ ആയിരുന്നു. ജയിക്കാമെന്ന അമിത ആത്മവിശ്വാസമുള്ള സുധാകരൻ പക്ഷെ സിപിഎമ്മിലെ കെ. കുഞ്ഞിരാമനോട് പരാജയപെട്ടു.
വരുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ സി.എച്ച്. കുഞ്ഞമ്പുവിനെയാണ് എല്‍ഡിഎഫ് ഉദുമയിൽ നിയോഗിച്ചിരിക്കുന്നത്. 2006ല്‍, മഞ്ചേശ്വരത്ത് യുഡിഎഫ് സിറ്റിങ് എംഎല്‍എയായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ പരാജയപ്പെടുത്തിയാളാണ് കുഞ്ഞമ്പു. ഉദുമയില്‍ ഇത്തവണ നിഷ്പ്രയാസം ജയിക്കാമെന്നാണ് കുഞ്ഞമ്പുവിന്റെ കണക്കുകൂട്ടല്‍. ഇത്തവണയും ഉദുമ പിടിക്കുമെന്നതിൽ ആത്മവിശ്വാസത്തിൽ വികസനത്തിലൂന്നിയ പ്രചാരണം തന്നെയാണ് എൽഡിഎഫ് നടത്തുന്നത്.
കെപിസിസി സെക്രട്ടറി കൂടിയായ ബാലകൃഷ്ണന്‍ പെരിയയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താന് ഉദുമയില്‍ ഒമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ പുല്ലൂര്‍- പെരിയ പഞ്ചായത്തുകള്‍ സിപിഎമ്മില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചിരുന്നു. പെരിയയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകമാണ് യുഡിഎഫിന്റെ പ്രചാരണ വിഷയം. എൻഡിഎക്ക് വേണ്ടി എ വേലായുധനാണ് മത്സരിക്കുക.