കന്യാസ്ത്രീകൾ ട്രെയിനിൽ വച്ച് ആക്രമിക്കപ്പെട്ടു എന്ന ആരോപണം വ്യാജമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. സംഭവം വെറും ആരോപണം ആണെന്നാണ് മന്ത്രി പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് യാത്രക്കാർ ആരാണെന്ന് മനസിലാക്കി അവരെ യാത്ര ചെയ്യാൻ അനുവദിച്ചു. എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്ന വാർത്ത ശെരിയല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആരെയും രാജ്യത്ത് നിന്ന് പുറത്താക്കാനല്ല ഇന്ത്യയിലെത്തിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് സി.എ.എ എന്നും മന്ത്രി പറഞ്ഞു. ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തിയാൽ രണ്ട് എഞ്ചിൻ ബലത്തിൽ വികസനം മുന്നോട്ട് പോകും.