കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കുണ്ടറ. കൊല്ലം താലൂക്കിൽ ഉൽപ്പെടുന്ന കുണ്ടറ, ഇളമ്പല്ലൂർ, കൊറ്റംകര, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽ വട്ടം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ഈ നിയമസഭാമണ്ഡലം. 2006 മുതൽ കുണ്ടറ മണ്ഡലം എൽഡിഎഫിനൊപ്പമാണ്. 2006 മുതല്‍ പത്ത് വര്‍ഷം എം.എ. ബേബിയായിരുന്നു എംഎല്‍എ. 2006 ൽ സിപിഎം നേതാവ് എം എ ബേബി കോൺഗ്രസ് സ്ഥാനാർഥി കടവൂർ ശിവദാസനെ 14,869 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു. 2011 ൽ വീണ്ടും എം എ ബേബി തെരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ സിപിഎമ്മിലെ ജെ. മെഴ്സിക്കുട്ടിയാണ് കുണ്ടറ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.2016ലെ തെരെഞ്ഞെടുപ്പിൽ 30,460 വോട്ടിനാണ് കോണ്‍ഗ്രസിലെ രാജ്‌മോഹന്‍ ഉണ്ണിത്താനെ തോല്‍പ്പിച്ചത്.
ഈ ഭൂരിപക്ഷത്തിലും എല്‍ഡിഎഫിന് പ്രതീക്ഷയുണ്ട്. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പുഫലവും എല്‍ഡിഎഫിന് അനുകൂലമായിരുന്നു. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുക്കാൻ കുണ്ടറക്കു വേണ്ടി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് മത്സരിക്കുന്നത്.
കുണ്ടറയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കോൺഗ്രസിന്റെ യുവ നേതാവായ പി സി വിഷ്ണുനാഥ് ആണ്. 2006 ലും 2011 ലും നിയമസഭാംഗമായിരുന്നു വിഷ്ണുനാഥ്. വൈകിയാണ് വിഷ്ണുനാഥിന്റെ സ്ഥാനാര്‍ഥി നിർണയം ഉണ്ടായതെങ്കിലും പ്രചാരണത്തില്‍ വിഷ്ണുനാഥ് മുന്നിൽ തന്നെയാണ്. വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്വം കോണ്‍ഗ്രസ് ക്യാമ്പിൽ തികഞ്ഞ ആത്മവിശ്വാസമാണ്. കടുത്ത മത്സരത്തിലേക്ക്കാകും കുണ്ടറ നീങ്ങുന്നത് എന്നതിൽ സംശയം വേണ്ട.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു കുണ്ടറ മണ്ഡലത്തില്‍ ഭൂരിപക്ഷം. ഈ ഭൂരിപക്ഷത്തിന്റെ തുടർച്ച ഇത്തവണ പിസി വിഷ്ണുനാഥിലൂടെ ഉണ്ടാകും എന്ന പ്രതീക്ഷയാണ് കോൺഗ്രസിന്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു കുണ്ടറ മണ്ഡലത്തില്‍ ഭൂരിപക്ഷം. ഈ ഭൂരിപക്ഷത്തിന്റെ തുടർച്ച ഇത്തവണ പിസി വിഷ്ണുനാഥിലൂടെ ഉണ്ടാകും എന്ന പ്രതീക്ഷയാണ് കോൺഗ്രസിന്.ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇത്തവണ ഇടതിന് വിജയ പ്രതീക്ഷയിൽ മങ്ങലേല്പിക്കുവാൻ സാദ്യതയുണ്ട്. മേഴ്‌സിക്കുട്ടിയമ്മയെ തോല്‍പ്പിക്കാനായി വിഷയം പ്രചാരണ ആയുധമാക്കാനാണ് എതിർ കക്ഷികളുടെ തീരുമാനം. ബിഡിജെഎസിലെ വനജ വിദ്യാധരനാണ് കുണ്ടറയിലെ എന്‍.ഡി.എക്ക് വേണ്ടി മത്സരിക്കുക.