പുതിയ ചിത്രം നായാട്ടിന്റെ പോസ്റ്റര്‍ പങ്കുവെച്ച് നടന് കുഞ്ചാക്കോ ബോബന്. മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമ ഏപ്രില്‍ എട്ടിന് തിയേറ്ററുകളിലെത്തും.
തുണി വിരിക്കുന്ന ചാക്കോച്ചനാണ് പുതിയ പോസ്റ്ററിലുള്ളത്. ചാക്കോച്ചനു പുറമെ നിമിഷ സജയന്, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും ചിത്രത്തില്‍ വേഷമിടുന്നത്.
സംവിധായകന് രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന് പിക്ച്ചേര്‍സും മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍. ഷാഹി കബീറാണ് ചിത്രത്തിന് കഥയും തിരക്കഥയും രചിക്കുന്നത്.