അമരാവതി : ആന്ധ്രാ പ്രദേശില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ സംഭവ സ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയുമാണ് മരിച്ചത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെല്ലൂരില്‍ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഓടുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി സമീപത്തെ പെട്രോള്‍ പമ്പില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണ്ണായും തകര്‍ന്നു.
തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തീര്‍ത്ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശ്രീശൈലം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു