ന്യൂഡൽഹി :നെഞ്ചിൽ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും .എയിംസ് ആശുപത്രിയിൽ ഈ 30 -നാണ് ശസ്ത്രക്രിയ .
വെള്ളിയാഴ്ച സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഇന്നലെയാണ് എയിംസിലേക്ക് മാറ്റിയത് .വെള്ളിയാഴ്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാഷ്ട്രപതിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു .