കൊൽക്കത്ത ;ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയിൽ വാസം അനുഭവിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് എതിരെ എ ഐ എം ഐ എം നേതാവ് അസുദ്ധീൻ .ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു .
പിന്നെ എന്തിനാണ് മുര്ഷിദാബാദിലെ ജനങ്ങളെ ബംഗ്ലാദേശികൾ എന്ന് വിളിക്കുന്നത് ?എന്തിനാണ് അവരെ അപമാനിക്കുന്നത് ?അദ്ദേഹം ചോദിച്ചു .ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരം തന്റെയും ജീവിതത്തിലെ മറക്കാനാവാത്ത സംഭവമെന്നാണ് മോദി വിശേഷിപ്പിച്ചത് .
ബംഗ്ലാദേശ് ദേശിയ ദിനത്തിന്റെ ഭാഗമായി ധാക്കയിൽ സംസാരിക്കുക ആയിരുന്നു മോദി .രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭമാണത് എന്നാണ് സംഭവത്തെ കുറിച്ച് മോദി ഓർത്തെടുത്ത്ത് .’ഇന്ത്യയിൽ ഞാനും എന്റെ സഹപ്രവർത്തകരും സത്യാഗ്രഹം അനുഷ്ഠിച്ചു .ബംഗ്ലാദേശിന്റെ സ്വാതന്ത്യത്തിനായി ജയിലിൽ പോകാനും അവസരമുണ്ടായി ‘മോദി പറഞ്ഞു .