കൊല്‍ക്കത്ത: ജോയ്പൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസില്‍ ബോംബ് സ്ഫോടനം. ബാങ്കുര ജില്ലയിലെ ഓഫീസില്‍ നടന്ന സ്ഫോടനത്തില്‍ മൂന്ന് പേര്‍ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ്-ഇടത് സഖ്യമാണ് സ്ഫോടനത്തിന് പിന്നിലെന്ന് തൃണമൂല്‍ ആരോപിച്ചു.
അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് ബി.ജെ.പിയുടെ ആരോപണം. സ്ഫോടനത്തെ തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. തുടര്‍ സംഘര്‍ഷം ഒഴിവാക്കാന്‍ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.