കൊൽക്കത്ത :വോട്ട് ചെയ്താൽ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ സന്ദർശനം ഒരുക്കുമെന്ന് പറഞ്ഞ ബി ജെ പി സ്ഥാനാർഥിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് .ബംഗാളിലെ പാണ്ഡേശ്വർ മണ്ഡലത്തിൽ മത്സരിക്കുന്ന ജിതേന്ദ്ര തിവാരിയാണ് സൗജന്യ യാത്ര വാഗ്ദാനം ചെയ്തത് .
മാർച്ച് 21 -നു നടത്തിയ പൊതുയോഗത്തിലും അദ്ദേഹം ഇതേ വാഗ്ദാനം നൽകിയിരുന്നു .തുടർന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുക ആയിരുന്നു .എന്നാൽ ഇത്തരം പരാമർശങ്ങൾ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് ജിതേന്ദ്ര തിവാരിയുടെ പ്രതികരണം .