ശ്രീനഗർ :ജമ്മു കാശ്മീരിൽ ഭീകരാക്രമണത്തിൽ ഒരു സി ആർ പി എഫ് ജവാന് വീരമൃത്യു .ആക്രമണത്തിന് പിന്നിൽ ലക്ഷ്കർ ഭീകരർ ആണെന്നാണ് സംശയിക്കുന്നത് .സാരമായി പരിക്കേറ്റ മൂന്ന് ജവാന്മാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഉച്ചയോടെ സി ആർ പി എഫ് സംഘത്തിന് നേരെ ഭീകരർ അക്രമം നടത്തുക ആയിരുന്നുവെന്ന് ശ്രീനഗർ ഐ ജി വിജയ് കുമാർ പറഞ്ഞു .