ബോളിവുഡ് താരം ആമിർ ഖാന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നടൻ ആർ മാധവന് കോവിഡ് പോസിറ്റീവ് ആയി .രസകരമായ കുറിപ്പിലൂടെ താരം തന്നെയാണ് ഈ വിവരം അറിയിച്ചത് .ഫര്ഹാന് പിന്നാലെ രൻചോലയെ പിന്തുടരേണ്ടി വന്നു .വൈറസ് എപ്പോഴും നമ്മുടെ പിന്നാലെ ഉണ്ടായിരുന്നു .ഇത്തവണ അവൻ പിടികൂടി .എല്ലാവരുടെയും സ്നേഹത്തിനു നന്ദി .രോഗം ബേധമായി വരുകയാണെന്നും താരം അറിയിച്ചു .3 ഇഡിയറ്റ്സ് എന്ന ചിത്രത്തിലെ കഥാപാത്രവും ഫോട്ടോയും ഉപയോഗിച്ചാണ് കുറിപ്പ് .രാജു വരരുതെന്ന് ഞങ്ങൾ കരുതുന്ന ഏക സ്ഥലമാണിതെന്നും താരം കുറിച്ചു .