ന്യൂഡൽഹി :ആർ എസ് എസിനെയും അതിന്റെ പോഷക സംഘടനകളെയും സംഘ പരിവാർ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .ഇനി മുതൽ ആർ എസ് എസിനെ സംഘപരിവാർ എന്ന് താൻ വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു .
ഒരു കുടുംബത്തിൽ സ്ത്രീകൾ ഉണ്ടാകും .മുതിർന്നവരോട് ബഹുമാനം ഉണ്ടാകും .അനുകമ്പയും വാത്സല്യവും ഉണ്ടാകും .എന്നാൽ ഇതൊന്നും ആർ എസ് എസിൽ ഇല്ല .
അതുകൊണ്ട് ഇനി ആർ എസ് എസിനെ സംഘപരിവാർ എന്ന് വിളിക്കില്ല .കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളെ ഉത്തർപ്രദേശിൽ ആക്രമിച്ചതിന് പിന്നിൽ സംഘപരിവാർ അജണ്ട ആണെന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .